Breaking...

9/recent/ticker-posts

Header Ads Widget

നമ്മുടെ വിദ്യാലയം നന്‍മയുടെ ലോകം സാംസ്‌കാരിക സംഗമം ഏറ്റുമാനൂര്‍ ടൗണ്‍ യു.പി സ്‌കൂളില്‍ നടന്നു.



സോഷ്യല്‍ ജസ്റ്റീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നമ്മുടെ വിദ്യാലയം നന്‍മയുടെ ലോകം സാംസ്‌കാരിക സംഗമം ഏറ്റുമാനൂര്‍ ടൗണ്‍ യു.പി സ്‌കൂളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനം നഗരസഭാ അദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഹേമ ആര്‍ നായര്‍ അധ്യക്ഷയായിരുന്നു. കുഞ്ഞിളംകൈയില്‍ സമ്മാനം ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ.രാജന്‍ കെ നായര്‍ നിര്‍വഹിച്ചു. കെ.എം അനൂപ് മാതാപിതാക്കന്‍മാരെ ആദരിച്ചു. ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ നീണ്ടൂരിന് ഫലകം നല്കി ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് കടവില്‍ചിറയില്‍ ഗുരുവന്ദനം നടത്തി. ബ്ലസണ്‍ ജോസഫ്, പി.കെ ബിജുമോന്‍, വി.എസ് വിശ്വനാഥന്‍, ടി.വൈ ജോയി, സാബു കെ.പി, ജിന്‍സി എലിസബത്ത്, റിയാമോള്‍, ജയകുമാര്‍, ക്ലമന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments