ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലയം സൗജന്യ കലാ പരിശീലന പരിപാടിക്ക് തുടക്കമായി. സാംസ്‌ക്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് വയലിന്‍, ചിത്രചരന എന്നീ വിഭാഗങ്ങളില്‍ സൗജന്യ പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു. കലാ അദ്ധ്യാപിക ജ്യോതിശ്രീ വയലിന്‍ കച്ചേരി അവതരിപ്പിച്ചു. പ്രായഭേദമെന്യേ ഏവര്‍ക്കും പദ്ധതിയിലൂടെ പരിശീലനം നല്‍കും. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജിമോന്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ രാഹുല്‍, ശ്രീവിഷ്ണു തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments