ഏറ്റുമാനൂര്‍ നഗരസഭയുടേയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ ശുചിത്വ പോഷണ സമിതി യോഗം പേരൂര്‍ മോഡേണ്‍ ഹരിജന്‍ കോളനി കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ അജിത് വിഷയാവതരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി ജോണ്‍, സി.കെ ഹരിഹരന്‍ നായര്‍, സജിത്, ബിന്ദു എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. നഗരസഭാംഗങ്ങളായ അജിതാ ഷാജി, എം.കെ സോമന്‍, ഡോ. എസ് ബീന, വിജി ഫ്രാന്‍സിസ്, സാമൂഹ്യ പ്രവര്‍ത്തകരായ എം.എസ് ചന്ദ്രന്‍, ഏലിയാമ്മ ചാക്കോ, ജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ഡ് തലത്തില്‍ മാലിന്യ സംഭരണത്തിന് കര്‍മ പദ്ധതി തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു.




0 Comments