ഏറ്റുമാനൂര്‍ നഗരസഭ എസ്.സി, എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവിട്ടാണ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത്. ഉയര്‍ന്ന കോഴ്‌സുകളില്‍ പഠിക്കുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കാണ് 49300 രൂപ വിലയുള്ള ലാപ്‌ടോപ്പുകള്‍ നല്‍കിയത്. നഗരസഭാ അദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍മാരായ അജിത് ഷാജി, ബിജി ചാവറ, നഗരസഭാംഗങ്ങളായ സിബി ചിറയില്‍, വിബീഷ്, ശോഭനാകുമാരി, ജോണി വര്‍ഗ്ഗീസ്, അജിതാ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments