ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ സമാപിച്ചതോടെ ക്ഷേത്ര റോഡുകളിലേയും പരിസര പ്രദേശങ്ങളിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് നഗരസഭ. വ്യാപാരികളും മറ്റും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമാണ് പലയിടത്തുമുള്ളത്. നഗരസഭ ശുചീകരണത്തൊഴിലാളികള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലാവുകയാണ് നഗരസഭ. ഹരിത പ്രോട്ടോക്കോള്‍ പാലിക്കാതെ പോയതാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടാന്‍ കാരണമായത്.




0 Comments