വിദ്യാര്‍ത്ഥികള്‍ അഭിരുചിക്കനുസരിച്ചുള്ള പഠന ശാഖകള്‍ തിരഞ്ഞെടുക്കണമെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഏറ്റുമാനൂരപ്പന്‍ കോളേജ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഡോ ഉണ്ണികൃഷ്ണന്‍. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഏറ്റുമാനൂരപ്പന്‍ കോളേജ് രക്ഷാധികാരിയും, മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്നു ആര്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഡോ റോസമ്മ സോണി, നഗരസഭാംഗം ഡോ എസ് ബീന. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ആര്‍ ഹേമന്ദന്ത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments