പുന്നത്തുറ ഗവ. യുപി സ്‌കൂള്‍ പ്രഥമാധ്യാപിക വി പത്മജത്തിന് പിടിഎയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. പുന്നത്തുറ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മുന്‍ എംഎല്‍എ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയര്‍മാന്‍ ജോണി എട്ടുപറ അധ്യക്ഷനായിരുന്നു. നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്ജ്, നഗരസഭ ആംഗങ്ങളായ ഇഎസ് ബിജു പ്രിയ സജീവ്, പ്രിഎ പ്രസിഡന്റ് ബിബിന്‍ സി.വി, എസ്എസ്ജി പ്രസിഡന്റ് എംകെ സുഗതന്‍, സെക്രട്ടറി സിവി സുരേഷ്, ലൈബ്രറി പ്രസിഡന്റ് രജ്ഞിത് കുമാര്‍, മണി തൃക്കോതമംഗലം, ടിപി മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments