ജില്ലയിലെ മുതിര്‍ന്ന ലോക് താന്ത്രിക് ജനതാദള്‍ നേതാക്കള്‍ രാജി വച്ച് ജനതാദള്‍ എസില്‍ ചേരാന്‍ തീരുമാനിച്ചതായി വാര്‍ത്താ സമ്മളനത്തില്‍ അറിയിച്ചു. പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.ജെ മാത്തുക്കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദിഖ് തലപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് ടി.ടി തോമസ്, അജി വേണുഗോപാല്‍, നോബി ജോസ്, പോള്‍ ജോസഫ്, എന്നിവരുടെ നേതൃത്വത്തില്‍ 200 ഓളം പ്രവര്‍ത്തകരാണ് ജനതാദള്‍ എസില്‍ ലയിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം.റ്റി കുര്യന്‍, ജനറല്‍ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേല്‍, അന്‍ഷാദ് പി.എച്ച് എന്നിവരും പങ്കെടുത്തു.




0 Comments