Breaking...

9/recent/ticker-posts

Header Ads Widget

ജവഹര്‍ ബാലഭവന്‍, കുട്ടികളുടെ ലൈബ്രറിയോടൊപ്പം നിലനിര്‍ത്തണമെന്ന് ജവഹര്‍ ബാലഭവന്‍ സംരക്ഷണ സമിതി



കോട്ടയത്തെ കുട്ടികളുടെ കലാക്ഷേത്രമായ ജവഹര്‍ ബാലഭവന്‍, കുട്ടികളുടെ ലൈബ്രറിയോടൊപ്പം നിലനിര്‍ത്തണമെന്ന് ജവഹര്‍ ബാലഭവന്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സമിതിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്‌ക്വയറില്‍ നടന്ന സമ്മേളനം സുരേഷ് കുറുപ്പ് എക്‌സ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി ഭരണ സമിതി, ജവഹര്‍ ബാലഭവന്‍, കുട്ടികളുടെ ലൈബ്രറി അങ്കണത്തില്‍ നിന്നും ഒഴിവാക്കാനുള്ള പ്രചരണങ്ങള്‍ നടത്തുകയാണെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. ജവഹര്‍ ബാലഭവന്‍, സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് സുരേഷ് കുറുപ്പ് ആവശ്യപ്പെട്ടു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ് ജയകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. കെ.എസ് പദ്മകുമാര്‍, പി.കെ ആനന്ദക്കുട്ടന്‍, എ.കെ ജോസഫ്, പി.ജി ഗോപാലകൃഷ്ണന്‍, ജോജി കുറത്തിയാടന്‍, അരുണ്‍ മൂലേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments