കെ റെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ ബിജെപിയും കോണ്‍ഗ്രസും തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക സര്‍വേയ്ക്ക് ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ചങ്ങനാശേരി അതിരൂപതയ്ക്ക് പദ്ധതിയോട് എതിര്‍പ്പില്ല. ലേഖനത്തില്‍ പ്രകടിപ്പിച്ചത് സഭയുടെ വികാരം മാത്രം. സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ട് വരേണ്ട വിഷയങ്ങള്‍ മഹാന്മാര്‍ പറയുമ്പോള്‍ അത് മാനിക്കുമെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.





0 Comments