Breaking...

9/recent/ticker-posts

Header Ads Widget

കടനാട് പഞ്ചായത്തിനെ മലേറിയ-ഫൈലേറിയ രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു.



കടനാട് പഞ്ചായത്തിനെ മലേറിയ-ഫൈലേറിയ രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു പ്രഖ്യാപനം നിര്‍വ്വഹിച്ചു. കോട്ടയം ജില്ലയെ  മലേറിയ-ഫൈലേറിയ രഹിതമാക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം നടന്നത്. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെന്‍സി പുതുപ്പറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. ജെയ്‌സി സണ്ണി, ജിജി തമ്പി, ജെയ്‌സണ്‍ പുത്തന്‍കണ്ടം, ഗ്രേസി ജോര്‍ജ്ജ്, ഡോ. വിവേക് മാത്യു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിമല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments