കല്ലറ - ചുങ്കം ഭാഗത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടി. കളപ്പുരയ്ക്കല്‍ ഇന്ദിരയുടെ പുരയിടത്തില്‍ നിന്നുമാണ് 3 മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. പോലീസ് ക്യാമ്പില്‍ നിന്നുമെത്തിയ സി.പി.ഒ മുഹമ്മദ് ഷാബാന്‍, കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ മാരായ എ.കെ പ്രവീണ്‍കുമാര്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പെരുമ്പാമ്പിനെ വലയിലാക്കിയത്. പാമ്പിനെ ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.





0 Comments