Breaking...

9/recent/ticker-posts

Header Ads Widget

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ കോട്ടയം ജില്ലാ സമ്മേളനം



കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ കോട്ടയം ജില്ലാ സമ്മേളനം പാലാ മില്‍ക്ക്ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പും, ജാഗ്രതയും വേണമെന്ന് സി.കെ ശശിധരന്‍ പറഞ്ഞു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.സി ബാബു അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ആര്‍ ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ വി.കെ സന്തോഷ് കുമാര്‍, ബാബു കെ ജോര്‍ജ്ജ്, എം.ജി ജയന്‍, ബെന്‍സി തോമസ്, അഡ്വ സണ്ണി ഡേവിഡ്, എം.ജി ശേഖരന്‍, അഡ്വ തോമസ് വി.ടി, പി.കെ ഷാജകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments