കിടങ്ങൂര്‍ പഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 180000 രൂപ വിനിയോഗിച്ചാണ് 50 വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമാ രാജു അദ്ധ്യക്ഷയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍മാരായ തോമസ് മാളിയേക്കല്‍, സനല്‍കുമാര്‍, ദീപലത, പഞ്ചായത്തംഗങ്ങളായ റ്റീന മാളിയേക്കല്‍, സിബി സിബി, കുഞ്ഞുമോള്‍ ടോമി, ഇ.എം ബിനു, സുനി അശോകന്‍, രശ്മി രാജേഷ്, സുരേഷ് പി.ജി, എസ്.സി പ്രമോട്ടര്‍ അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.


.jpg)


0 Comments