Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഉത്സവത്തിന് പൂര പ്രഞ്ചമൊരുക്കാനെത്തിയ ഗജവീരന്മാര്‍ക്ക് ആന പ്രേമികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.



കിടങ്ങൂര്‍ ഉത്സവത്തിന് പൂര പ്രഞ്ചമൊരുക്കാനെത്തിയ ഗജവീരന്മാര്‍ക്ക് ആന പ്രേമികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മംഗലാംകുന്ന് അയ്യപ്പന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, നായരമ്പലം രാജശേഖരന്‍ എന്നീ ഗജവീരന്മാരെയാണ് മാന്താടി ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. ആന പ്രേമികളായ നൂറുകണക്കിനാളുകളാണ് സ്വീകരണത്തില്‍ പങ്കുചേര്‍ന്നത്. കിടങ്ങൂരിലെ പൂര പ്രപഞ്ചത്തിന്റെ പ്രൗഡി വിളിച്ചോതുന്നതായിരുന്നു ഗജവീരന്മാര്‍ക്ക് നല്‍കിയ സ്വീകരണം. ഏഴ് ഗജവീരന്മാരാണ് പൂരപ്രഞ്ചത്തില്‍ അണി നിരക്കുന്നത്.




Post a Comment

0 Comments