Breaking...

9/recent/ticker-posts

Header Ads Widget

പാലാ കൊട്ടാരമറ്റത്ത് ബ്രെസ്റ്റ് ഫീഡിംഗ് പോഡ് സ്ഥാപിച്ചു



വനിതാ ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പ്രൊജക്ടിന്റെ ഭാഗമായി പാലാ കൊട്ടാരമറ്റത്ത് ബ്രെസ്റ്റ് ഫീഡിംഗ് പോഡ് സ്ഥാപിച്ചു. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നിര്‍മിച്ച പോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, വാര്‍ഡ് കൗണ്‍സിലര്‍ ലീനാ സണ്ണി, കൗണ്‍സിലര്‍മാരായ സാവിയോ കാവുകാട്ട്, ബിജി ജോജോ, നീനാ ചെറുവള്ളി, മായാ പ്രദീപ്, ഐ.സി.ഡി.എസ് ഓഫീസര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments