Breaking...

9/recent/ticker-posts

Header Ads Widget

പക്ഷിപ്പനി ബാധിച്ച് താറാവുകളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള ധനസഹായം മന്ത്രി ചിഞ്ചുറാണി വിതരണം ചെയ്തു



പക്ഷിപ്പനി ബാധിച്ച് താറാവുകളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള ധനസഹായം മന്ത്രി ചിഞ്ചുറാണി വിതരണം ചെയ്തു. വെച്ചൂര്‍, അയ്മനം, കല്ലറ, കുമരകം പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കായി 91.59 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. കോഴി, താറാവ് കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ, ജില്ലാ പഞ്ചായത്ത്്് പ്രസിഡന്റ് നിര്‍മലാ ജിമ്മി, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി ബിന്ദു, ഹൈമി ബോബി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഒ.റ്റി തങ്കച്ചന്‍, ഡോ ഷാജി പണിക്കശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. പക്ഷിപ്പനിയെതുടര്‍ന്ന് കൊന്നൊടുക്കിയ 2 മാസത്തില്‍ താഴെ പ്രായമുള്ള താറാവുകള്‍ക്ക് 100 രൂപ നിരക്കിലും, 2 മാസത്തിനു മുകളില്‍ പ്രായമുള്ളവയ്ക്ക് 200 രൂപ നിരക്കിലുമാണ് സഹായം നല്‍കിയത്.




Post a Comment

0 Comments