സര്‍വ്വീസില്‍ നിന്നും വിരമിച്ച കെഎസ്ഇബി ഓഫീസേഴ്‌സ് അസോസ്സിയേഷന്‍ സംസ്ഥാന ഭാരവാഹിയും, പാലാ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയറുമായ കുര്യന്‍ സെബാസ്റ്റ്യന് യാത്രയയപ്പ് നല്‍കി. ഓഫീസേഴ്‌സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. അസോസ്സിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോജി ജോര്‍ജ്ജ് മാത്യു അദ്ധ്യക്ഷനായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതിയംഗം എന്‍.പി തോമസ്, വ്യാപാരി വ്യവസായ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു, ബി ഹരികുമാര്‍, എം പി പ്രസാദ്, കെ.സി ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.


.jpg)


0 Comments