കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളുടെ 25-ാം വാര്‍ഷികവും ഇതോടൊപ്പം നടക്കും. 75-ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ പഴയിടം മോഹനന്‍ നമ്പൂതിരി പ്ലാറ്റിനം ജൂബിലി വിളംബരം നടത്തി. ലോഗോ പ്രകാശനം ചലച്ചിത്രതാരം ബാബു നമ്പൂതിരി നിര്‍വ്വഹിച്ചു. മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപള്ളി പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, കുര്യനാട് ചന്ദ്രന്‍, എന്നിവരെ കുറിച്ചിത്താനം എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് അനിയന്‍ തലയാറ്റുംപള്ളി ആദരിച്ചു. പി.ടി.എ പ്രസിഡന്റ് പി.ആര്‍ സോമനാഥന്‍ വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു. വനമാല ദേവസ്വം ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പി.പി നാരായണന്‍ നമ്പൂതിരി, ഹെഡ്മിസ്ട്രസ് കെ.എന്‍ സിന്ധു, സ്റ്റാഫ് സെക്രട്ടറി ദീപ പി, എസ്‌കെപിഎസ് പ്രിന്‍സിപ്പല്‍ എസ് ശിവദാസന്‍ പിള്ള, പഞ്ചായത്തംഗങ്ങളായ ജോസഫ് ജോസഫ്, എം.എന്‍ സന്തോഷ്‌കുമാര്‍, ദേവസ്വം മാനേജര്‍ പി.പി കേശവന്‍ നമ്പൂതിരി, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments