Breaking...

9/recent/ticker-posts

Header Ads Widget

കെ.വി കൈപ്പള്ളിയുടെ ഒന്നാം ചരമ വാര്‍ഷികാചരണം നടന്നു.



ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കെ.വി കൈപ്പള്ളിയുടെ ഒന്നാം ചരമ വാര്‍ഷികാചരണം നടന്നു. ഈരാറ്റുപേട്ട പി.റ്റി.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ മഹദ് വ്യക്തിത്വമായിരുന്നു കൈപ്പള്ളി അച്ചനെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി എം.ജി ശേഖരന്‍ അദ്ധ്യക്ഷനായിരുന്നു.എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ കൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി അഡ്വ വി.ബി ബിനു, റ്റി.എന്‍ രമേശന്‍, അഡ്വ വി.കെ സന്തോഷ് കുമാര്‍, ഒ.പി.എ സലാം, ബാബു കെ ജോര്‍ജ്ജ്, അഡ്വ സണ്ണി ഡേവിഡ്, എന്‍.എം മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments