കോട്ടയം ബസേലിയസ് കോളേജില്‍ പുതുതായി നിര്‍മിച്ച ലൈബ്രറിയുടെയും, അഡിമിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.45ന് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും. ക്വാളിറ്റി ഇനീഷ്യേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. റൂസ പദ്ധതി പ്രകാരം 2 കോടി രൂപ ചെലവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.





0 Comments