ഏറ്റുമാനൂര്‍ ഗവ ബോയ്‌സ് ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഒരുമ 85 ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി തൈ വിതരണം നടത്തി. ജൈവ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് സംഘടന തൈകള്‍ വിതരണം ചെയ്തത്. ഏറ്റുമാനൂര്‍ വടക്കേനടയിലുള്ള എസ്പി പിള്ള സ്മാരക മന്ദിരത്തില്‍ വച്ചാണ് തൈ വിതരണം നടന്നത്. ട്രസ്റ്റ് സെക്രട്ടറി മണി രാധാകൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സജി വള്ളോംകുന്നേല്‍, ജയിംസ് കുര്യന്‍, കെആര്‍ രാജീവ്, വേണു പരമേശ്വരന്‍, ടി.പി സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.





0 Comments