പൈക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരം. ജില്ലയിലെ മികച്ച കോവിഡ് പോരാളിയെന്ന അംഗീകാരം ലഭിച്ചിട്ടുള്ള രതീഷ്‌കുമാര്‍ നക്ഷത്രയാണ് ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയത്. കോടിക്കണക്കിന് രൂപ ചിലവിട്ട് നിര്‍മിച്ച കെട്ടിടം, ഉദ്ഘാടനം കഴിഞ്ഞ് 6 മാസമായിട്ടും നോക്കുകുത്തിയായി ഇരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരേയും, നഴ്‌സുമാരേയും നിയമിക്കണമെന്നും, ഉപകരണങ്ങള്‍ എത്തിക്കണമെന്നും രതീഷ്‌കുമാര്‍ ആവശ്യപ്പെട്ടു.




0 Comments