പാലാ നഗരസഭ പൊതുശ്മശാനത്തില്‍ ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിക്കുന്നു. നഗരത്തിനകത്തും, പുറത്തുമുള്ളവര്‍ സംസ്‌കാരത്തിനായി ഉപയോഗിക്കുന്ന പുത്തന്‍ പള്ളിക്കുന്നിലെ പൊതുശ്മശാനമാണ് 32 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്നത്. കുറഞ്ഞ സമയത്തിനുളളില്‍ കുറഞ്ഞ ചെലവില്‍ സംസ്‌കാര കര്‍മങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാണ് നടപടികള്‍ സ്വീകരിക്കുന്നത്. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, കൗണ്‍സിലര്‍മാരായ ലീന സണ്ണി , ബിജി ജോജോ, ഷാജു തുരുത്തന്‍, തോമസ് പീറ്റര്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സിയാദ് തുടങ്ങിയവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.





0 Comments