Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന ബജറ്റില്‍ പാലായെ അവഗണിച്ചുവെന്നാരോപിച്ച് കേരളാ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തി



സംസ്ഥാന ബജറ്റില്‍ പാലായെ അവഗണിച്ചുവെന്നാരോപിച്ച് കേരളാ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തി. പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കറുത്ത ബാഡ്ജണിഞ്ഞ് കുരിശുപള്ളി ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ സംഗമം, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയത്തിന്റെ പേരില്‍ പാലായിലെ വികസനം മനപൂര്‍വ്വം തടസ്സപ്പെടുത്തുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാട് അദ്ധ്യക്ഷനായിരുന്നു. സന്തോഷ് കാവുകാട്ട്, എബ്രാഹം തോമസ്, മത്തച്ചന്‍ പുതിയിടത്തുചാലില്‍, തങ്കച്ചന്‍ മണ്ണൂശ്ശേരി, ജോസ് ഏരനാനി. ജോഷി വട്ടക്കുന്നേല്‍, മൈക്കിള്‍ കാവുകാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments