സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ച് പാലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ വലവൂര്‍ ഗവ യു.പി സ്‌കൂളില്‍ നടന്നു. സ്മാര്‍ട് ഫോണുകള്‍ വ്യാപിച്ചതോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതെങ്ങനെയെന്ന് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ ബോധവല്‍ക്കരിക്കുന്നതിനായാണ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചത്. പാലാ പോലീസ് സ്‌റ്റേഷനിലെ ജനമൈത്രി കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫീസര്‍ എ.ടി ഷാജി ക്ലാസ്സ് നയിച്ചു. ഫെയ്ക് ഐഡികളില്‍ നിന്നും സന്ദേശങ്ങളെത്തുമ്പോള്‍ ഫെയ്‌സ്ബുക്ക് ഐഡന്റിഫിക്കേഷന്‍ അഡ്രസ് കണ്ടുപിടിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സെമിനാറില്‍ വിശദീകരിച്ചു. സി.പി.ഒ ശരണ്യ മോഹന്‍, ഹെഡ്മാസ്റ്റര്‍ എന്‍.വൈ രാജേഷ്, പി.ടി.എ പ്രസിഡന്റ് റെജി എന്നിവരും പ്രസംഗിച്ചു.





0 Comments