ദേശീയ പണിമുടക്കിനെ തുടര്‍ന്ന് പാലാ മേഖല നിശ്ചലമായി. സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നടന്ന യോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കെടിയുസി മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലി അദ്യക്ഷനായിരുന്നു. ബാബു കെ ജോര്‍ജ്ജ്, ഫിലിപ്പ് കുഴികുളം, അഡ്വ സണ്ണി ഡേവിഡ്, ആര്‍ സുദര്‍ശന്‍, കെകെ ഗിരീഷ്, അഡ്വ തോമസ് വി.റ്റി, അഡ്വ വിഎല്‍ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


.jpg)


0 Comments