Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ മാര്‍ച്ച് 21 മുതല്‍ 28 വരെ നടക്കും



രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ മാര്‍ച്ച് 21 മുതല്‍ 28 വരെ നടക്കും. മാര്‍ച്ച് 21ന് രാത്രി 8 മണിക്ക് തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 2-ാം ഉത്സവ ദിവസം വൈകിട്ട് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സുരേഷ് കുറുപ്പ് എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പത്ഭനാഭ മാരാര്‍ സ്മൃതി പുരസ്‌ക്കാരം മേള വിദഗ്ധനായ കുറിച്ചിത്താനം മുടിയില്‍ വിജയന്‍ മാരാര്‍ക്ക് സമര്‍പ്പിക്കും. എന്‍ രാജേന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരിക്കും. സംഗീത സദസ്സ്, കഥകളി, തുടങ്ങിയ പരിപാടികള്‍ വിവിധ ദിവസങ്ങളില്‍ നടക്കും. മാര്‍ച്ച് 28ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രദീപ് നമ്പൂതിരി, രഘുനാഥന്‍, നാരായണന്‍ കാരനാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments