രാമപുരം ടൗണ്‍ കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത കച്ചവടങ്ങള്‍ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. ലൈസന്‍സും, അനുബന്ധ രേഖകളുമില്ലാതെ നടത്തുന്ന വഴിയോര കച്ചവടങ്ങള്‍ക്കും, തട്ടുകടകള്‍ക്കുമെതിരെ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. മാര്‍ച്ച് 31ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമിതി നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തും. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം, രാജു ജോണ്‍ ചിറ്റേത്ത്, അശോക് കുമാര്‍ പൂവക്കുളം, ജാന്റിഷ് എംടി തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദ്രന്‍, സെക്രട്ടറി എം.ആര്‍ രാജു, റോയി ജോണ്‍, പി.ഇ തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments