Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റാര്‍ട്ടപ്പ് അവെയര്‍നസ് ആന്‍ഡ് ലീഡര്‍ഷിപ്പ് ട്രെയിനിംഗിന് തുടക്കമായി.



ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റാര്‍ട്ടപ്പ് അവെയര്‍നസ് ആന്‍ഡ് ലീഡര്‍ഷിപ്പ് ട്രെയിനിംഗിന് തുടക്കമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭക സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, ശാസ്ത്രബോധം വളര്‍ത്തുന്നതിനുമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ സാള്‍ട്ട് പരിശീലന പരിപാടി നടത്തുന്നത്. സെന്റ് ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം നടക്കുന്നത്. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. അംബികാ എഡ്യുക്കേഷണല്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ എന്‍.കെ മഹാദേവന്‍, സെന്റ് ഗിറ്റ്‌സ എന്റര്‍പ്രണര്‍ഷിപ്പ് ഹെഡ് പ്രൊഫസര്‍ ചിന്‍ മോഹനന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ് പ്രദീഷ്, പഞ്ചായത്തംഗം സിബി ജോസഫ് ചക്കാലക്കല്‍, സെന്റ് ഗിറ്റ്‌സ ഐ.ഇ.ഡി.സി നോഡല്‍ ഓഫീസര്‍ പ്രൊഫസര്‍ ഡി വിനയകുമാര്‍, അമല്‍ പി രാജേഷ്, പ്രമീള രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments