നടന്‍ തിലകന്റെ നാമധേയത്തിലുള്ള തിലകന്‍ സ്മാരക വേദിയുടെ അഞ്ചാമത് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ കോട്ടയം പ്രസ്സ് ക്ലബ്ബില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വിതരണം ചെയ്തു. സാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്ക് മന്ത്രി സജി ചെറിയാന്‍, നാടക ചലച്ചിത്ര രംഗത്ത് പ്രമോദ് പയ്യന്നൂര്‍, വിദ്യാഭ്യാസ ആതുര സേവന രംഗത്ത് എബ്രഹാം കലമണ്ണില്‍, ഗാന സംവിധാനം ആലപ്പി ഋഷികേശ്, നാടകരചന ബഷീര്‍ മണക്കാട്, അഭിനയം വക്കം സുധി, നടി വിജി കൊല്ലം, ചമയം കേശാലങ്കാരം പ്രകാശ് വിഗ്‌സ്, പുസ്തകം പുള്ളിമോടി അശോക് കുമാര്‍, ഗാനരചന രാജേഷ് അമ്പാടി എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ രാജു എബ്രഹാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കൊടുമണ്‍ ഗോപാലകൃഷ്ണന്‍ എബ്രഹാം കെഎം ബിനോയ് വേളൂര്‍ എന്നിവര്‍ പുരസ്‌കാര ചടങ്ങില്‍ സംസാരിച്ചു


.jpg)


0 Comments