വാഹനം പാര്‍ക്ക് ചെയ്ത സ്ഥലം വാഹന ഉടമ മറന്നുപോയത് പോലീസിനും തലവേദനയായി. രാവിലെ 10.30ഓടെയാണ് പാലാ റിവര്‍വ്യൂ റോഡില്‍ രാജധാനി ഹോട്ടലിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കാണാനില്ലെന്ന് എലിക്കുളം സ്വദേശിയായ വാഹന ഉടമ പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു. ഒന്നര മണിക്കൂറോളം അന്വേഷിച്ചിട്ടും വാഹനത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. 12 മണിയോടെ മെയിന്‍ റോഡില്‍ കാദംബരി ബേക്കറിക്ക് സമീപം ഒരു കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കാണാതായ കാര്‍ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. ബേക്കറിയില്‍ കയറിയ വാഹന ഉടമ നടന്ന് ഹോട്ടലിലേക്ക് പോവുകയും, പിന്നീട് പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു പോവുകയായിരുന്നു. 200 മീറ്ററോളെ അകലെ വാഹനം കിടന്നിട്ടും, ഒന്നര മണിക്കൂറിലേറെ അന്വേഷണം നടത്തേണ്ടി വന്നത് പോലീസിനെ വിഷമിപ്പിച്ചെങ്കിലും, വാഹനവും, പണമടങ്ങിയ ബാഗും തിരികെ ലഭിച്ചതിലുള്ള സന്തോഷത്തിലായിരുന്നു എലിക്കുളം സ്വദേശിയായ വാഹന ഉടമ.




0 Comments