Breaking...

9/recent/ticker-posts

Header Ads Widget

പാലാ വെള്ളാപ്പാട് ശ്രീവനദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം മാര്‍ച്ച് 13 മുതല്‍ 17 വരെ നടക്കും.



പാലാ വെള്ളാപ്പാട് ശ്രീവനദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോല്‍സവം മാര്‍ച്ച് 13 മുതല്‍ 17 വരെ നടക്കും. ക്ഷേത്രം തന്ത്രി തൃപ്പൂണിത്തുറ പെരുംപള്ളിയാഴത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും, മേല്‍ശാന്തി സുരേഷ് പോറ്റിയുടെയും കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഒന്നാം ഉത്സവദിവസമായ ഞായറാഴ്ച ഉമാ-മഹേശ്വര പൂജയും കാണിക്ക മണ്ഡപ സമര്‍പ്പണവും നടക്കും. നാലാം ഉത്സവദിവസമായ ചൊവ്വാഴ്ച വൈകിട്ട് ജീവത എഴുന്നള്ളത്ത് നടക്കും. ളാലം ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് ആറിനാണ് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ജീവത എഴുന്നള്ളിപ്പ് നടക്കുന്നത്. അഞ്ചാം ഉത്സവദിവസമായ വ്യാഴാഴ്ച മീനപ്പൂരത്തോട് അനുബന്ധിച്ച് പൊങ്കാല നിവേദ്യസമര്‍പ്പണം, കലശാഭിഷേകം എന്നിവയും നടക്കും. പാലായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഡ്വ എസ് രാജേഷ് കുന്നുംപുറത്ത്, സുധീര്‍ കമലാ നിവാസ്, വിനോദ് പുന്നമറ്റത്തില്‍, അനീഷ് മഠത്തിനാല്‍, അജിത് കുമാര്‍ പറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments