പാലാ സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടന്ന യങ് മാനേജര്‍സ് ഫെസ്റ്റ് മാര്‍സോ 2K22 പാലാ എം എല്‍ എ മാണി സി കാപ്പന്‍ ഉദ്ഘാടനം ചെയ്തു. പതിമൂന്ന് തലത്തിലായി സംഘടിപ്പിച്ച മത്സര ഇനങ്ങളില്‍ 165 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കുക്കിങ്, ബേക്കറി, മോക്ക്‌റ്റൈല്‍ മേക്കിങ്ങ്, ടവല്‍ ആര്‍ട്ട്, ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, നാപ്കിന്‍ ഫോള്‍ഡിങ്, കവര്‍ സെറ്റിങ്, കുക്കിംഗ് വിത്തൗട്ട് ഫയര്‍, ക്വിസ് കോമ്പറ്റിഷന്‍, ട്രഷര്‍ ഹണ്ട് തുടങ്ങിയ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കോളേജ് ഡയറക്ടര്‍ ഫാദര്‍. ജോസഫ് വട്ടപ്പള്ളില്‍ അധ്യക്ഷത വഹിച്ചു . കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷെറി കുര്യന്‍, മാര്‍സോ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റ്റില്‍വിന്‍ സാബു, ഡോണ ബാബു എന്നിവര്‍ പങ്കെടുത്തു .


.jpg)


0 Comments