Breaking...

9/recent/ticker-posts

Header Ads Widget

ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജിനെ ഏറ്റുമാനൂര്‍ പൗരാവലി ആദരിക്കുന്നു



സാഹസിക രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജിനെ ഏറ്റുമാനൂര്‍ പൗരാവലി ആദരിക്കുന്നു. പാലക്കാട് കുറുമ്പാച്ചി മലയില്‍ ഒറ്റപ്പെടുപോയ യുവാവിനെ രക്ഷപെടുത്താന്‍ നേതൃത്വം നല്‍കുകയും, പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത ഹേമന്തരാജിന് ജന്മനാടായ ഏറ്റുമാനൂരില്‍ ശനിയാഴ്ച സ്വീകരണം നല്‍കും. വൈകിട്ട് 5ന് നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, വിവിധ രാഷ്ട്രീയ, സാംസ്‌ക്കാരിക, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ്, ഇ.എസ് ബിജു, കെ.എന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments