Breaking...

9/recent/ticker-posts

Header Ads Widget

കൈപ്പുഴ എസ്.കെ.വി ഗവ എല്‍.പി സ്‌കൂളിന്റെ നവതി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.



കൈപ്പുഴ എസ്.കെ.വി ഗവ എല്‍.പി സ്‌കൂളിന്റെ നവതി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. 1 വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും, ഡിജിറ്റല്‍ പഠന സൗകര്യങ്ങളും, വിദ്യാര്‍ത്ഥികള്‍ക്ക് മികവ് നേടാന്‍ അവസരമൊരുക്കുന്നതായി മന്ത്രി പറഞ്ഞു. യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ഡി ബാബു അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഡോ റോസമ്മ സോണി, ബ്ലോക്ക്  പഞ്ചായത്തംഗം സബിതാ ജോമോന്‍, ഹെഡ്മിസ്ട്രസ് ആര്‍ സുനിമോള്‍, സഹകരണ ബാങ്ക് പ്രസിഡന്റ്് എം.കെ ബാലകൃഷ്ണന്‍, ഷെന്‍സി തോമസ്, ബിജു ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപിക എം.ജി സുനന്ദാദേവിക്ക് യാത്രയയപ്പ് നല്‍കി.




Post a Comment

0 Comments