Breaking...

9/recent/ticker-posts

Header Ads Widget

കോഴിമറ്റം കുടുംബയോഗത്തിന്റെ 13-മത് വാര്‍ഷികപൊതുയോഗം



അയര്‍ക്കുന്നം കോഴിമറ്റം കുടുംബയോഗത്തിന്റെ 13-മത് വാര്‍ഷികപൊതുയോഗം നടന്നു. പുന്നത്തുറ വെള്ളാപ്പള്ളി പള്ളിയില്‍ നടന്ന സമൂഹ ബലിയ്ക്ക് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്  ജോസഫ് പെരുംതോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. ആലയ്ക്കല്‍ സിബി ജോസഫിന്റെ വസതിയില്‍ നടന്ന സമ്മേളനം ബിഷപ്  ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് പിജെ മത്തായി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബേബി, പഞ്ചായത്ത് അംഗങ്ങളായ ടോംസ് ജോസഫ്, ലാന്‍സി പെരുംതോട്ടം, കെ.വി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ വൈദികര്‍, സന്യാസിനികള്‍, ദമ്പതികള്‍ എന്നിവരെ ചടങ്ങിലാദരിച്ചു. എസ്എസ്എല്‍സി , ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്കി. പി.ജെ മത്തായി തയാറാക്കിയ ബൈബിള്‍ പഠനം ബൈബിള്‍ ക്വസിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം ബിഷപ് മാര്‍ ജോസഫ് പെരുംതോട്ടം ഫാ ആന്റണി പോരൂക്കരയ്ക്ക് നല്കി നിര്‍വഹിച്ചു.






Post a Comment

0 Comments