കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. പ്രഥമ ഭാഗവത സത്രത്തിന് വേദിയൊരുക്കിയ പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ നാലര പതിറ്റാണ്ടോളമായി വൈശാഖ മാസത്തില്‍ ഭാഗവത സപ്താഹ യജ്ഞം നടന്നവരികയാണ് മെയ് 8ന് ആരംഭിച്ച സപ്താഹയജ്ഞത്തില്‍ ശ്രീജിത്ത് നമ്പൂതിരി പൈങ്ങോട്ടില്ലം യജ്ഞാചാര്യനായിരുന്നു. സമാപനദിവസമായ ഞായറാഴ്ച ഉദ്ധവഉപദേശം, സ്വര്‍ഗാരോഹണം, മാര്‍ക്കണ്ഡേയ ചരിതം, ഭാഗവത സംഗ്രഹം എന്നീ ഭാഗങ്ങളാണ് പാരായണം ചെയ്തത്. യജ്ഞ സമാപനത്തോട് അനുബന്ധിച്ച് നടന്ന നാമജപ പ്രദിക്ഷണത്തില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു.
0 Comments