Breaking...

9/recent/ticker-posts

Header Ads Widget

മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.



എസ്എസ്എല്‍സി വിഎച്ച്എസ്ഇ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കുറുപ്പന്തറ മണ്ണാറപ്പാറ പള്ളി പാരിഷ് ഹാളില്‍  നടന്ന അനുമോദന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍   അസിസ്റ്റന്റ് മാനേജര്‍  ഫാദര്‍ മൈക്കിള്‍ ചാത്തന്‍കുന്നേല്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം കുപ്പപുഴയ്ക്കല്‍ സമ്മാനദാനം നിര്‍വഹിച്ചു  ഹെഡ്മാസ്റ്റര്‍ ജിജി ജേക്കബ് , പ്രിന്‍സിപ്പല്‍ അനൂപ് കെ  സെബാസ്റ്റ്യന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് കെഎം രാജു, ഡോക്ടര്‍ ജോബിന്‍, മനു ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആന്‍സി സിബി, പിടിഎ പ്രസിഡണ്ട് ജോര്‍ജ്ജുകുട്ടി കാറുകുളം , മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക്  പ്രസിഡണ്ട് സി എം ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments