ഗുരുസങ്കല്‍പ്പത്തിന്റെ മഹത്വത്തെ വാഴ്ത്തിക്കൊണ്ട് ഗുരുപൂര്‍ണിമ ദിനാഘോഷം. വേദവ്യാസ ജയന്തിദിനമായ ഗുരുപൂര്‍ണിമയില്‍ വേദോപനിഷത്തുകളും പുരാണ ഇതിഹാസങ്ങളും പകര്‍ന്നുനല്കുന്ന സാംസ്‌കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഗുരുക്കന്‍മാരെ ആദരിക്കുന്ന ചടങ്ങാണ് നടക്കുന്നത്. പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ ഗുരുപൂര്‍ണിമാദിനത്തോട് അനുബന്ധിച്ച് വേദവ്യാസമഹര്‍ഷിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ കാല്‍തൊട്ട് വന്ദിച്ച് ഗുരുവന്ദനം നടത്തി. എംആര്‍ പദ്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ബി ജയകുമാര്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി സെക്രട്ടറി പി.വി അജയകുമാര്‍, ട്രഷറര്‍ കെഎന്‍ വാസുദേവന്‍, സ്‌കൂള്‍ മാനേജര്‍ അജ്ഞലി ഗണേഷ്‌കുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
0 Comments