ക്രമസമാധാന നില ഭദ്രമാക്കാനും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ കെ കാര്‍ത്തിക് പറഞ്ഞു. പോലീസും ജനങ്ങളുമായുള്ള സൗഹൃദം ഊഷ്മളമാക്കുമെന്നും പോലീസ് സ്‌റ്റേഷനുകളില്‍ ഭയരഹിതമായി പരാതി നല്കാനുള്ള സാഹചര്യമൊരുക്കുമെന്നും എസ് പി പറഞ്ഞു. ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തെ ഓഫീസിലെത്തിയ പുതിയ എസ്പിയെ സ്ഥാനമൊഴിയുന്ന ഡി ശില്‍പയും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. തമിഴ്‌നാട് സ്വദേശിയായ കാര്‍ത്തിക് 2011 ബാച്ചിലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. എറണാകുളം റൂറല്‍ എസ്പിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് കോട്ടയത്തേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചത്.
0 Comments