Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയില്‍ തെരുവ് നായ്ക്കള്‍ക്ക് പ്രതിരോധകുത്തിവെയ്പ്പിന് തുടക്കമായി



പേവിഷബാധ പ്രതിരോധത്തിന്റെ ഭാഗമായി, ഏറ്റുമാനൂര്‍ നഗരസഭയില്‍ തെരുവ് നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പിന്

തുടക്കമായി. വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് നഗരസഭ മന്ദിരത്തിന് മുന്നില്‍ നിന്നുമാണ് പ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിച്ചത്.  നഗരസഭ ചെയര്‍പേഴ്‌സന്‍ ലൗലി ജോര്‍ജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അജിതാ ഷാജി, വി.എസ് വിശ്വനാഥന്‍, വിജി ചാവറ, കൗണ്‍സിലര്‍മാരായ സുരേഷ് വടക്കേടം, പ്രിയ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിക്കായി രണ്ടര ലക്ഷം രൂപ വകയിരുത്തിയതായി നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പറഞ്ഞു. പരിശീലനം ലഭിച്ച 5 തൊഴിലാളികളെയാണ് നിയോഗിച്ചിരിക്കുന്നത്. ഒരു നായയെ പിടിച്ച്  വാക്‌സിനേഷന്‍ നല്‍കുന്നതിനായി 300 രൂപയാണ് നല്‍കുന്നത്. നഗരസഭ തെരുവുനായ നിയന്ത്രണത്തിന് ഭാഗമായി എബിസി പദ്ധതിയും ഉടന്‍ നടപ്പിലാക്കും. ഡോഗ് ക്യാച്ചര്‍ ജയകുമാറിന്റെ നേതൃത്വത്തിലാണ് നായ്ക്കളെ വലയിട്ടു  പിടിച്ച് കുത്തിവെക്കുന്നത്. കുത്തിവെച്ച നായ്ക്കളെ തിരിച്ചറിയുന്നതിനായി പ്രത്യേക മാര്‍ക്കിംഗ് നടത്തുന്നുണ്ട്.




Post a Comment

0 Comments