Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ പത്തോളം പേരെ തെരുവ് നായ കടിച്ചു പരിക്കേല്‍പിച്ചു



ഏറ്റുമാനൂരില്‍ പത്തോളം പേരെ തെരുവ് നായ കടിച്ചു പരിക്കേല്‍പിച്ചു. തവളക്കുഴി മുതല്‍ ഏറ്റുമാനൂര്‍ ടൗണ്‍ വരെയുള്ള ഭാഗങ്ങളിലാണ് വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് തെരുവു നായയുടെ കടിയേറ്റത്. വഴിയാത്രക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ച നായ ചുരിദാറും ഷാളും കടിച്ചു കീറി. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥി സുബിന്‍, യാത്രക്കാരനായ അലന്‍ എന്നിവര്‍ക്കും പരിക്കേറ്റു. നഗരസഭാംഗം വിനോദ് വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് നായ പിടുത്തക്കാരന്‍ ജയകുമാറെത്തിയാണ് നായയെ പിടികൂടിയത്. റോഡരികിലെ കടകളിലും നായ കടന്നു ചെന്നിരുന്നു. എസ്.ഐ ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തി. കടിയേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.




Post a Comment

0 Comments