പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ വര്‍ണാഭമായി. അഡ്വ. രാജേഷ് പല്ലാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജന്മഭൂമി എഡിറ്റര്‍ കെ. രാമന്‍ നമ്പൂതിരി മുഖ്യാതിഥി ആയിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവ് അനഘ ജെ. കോലത്തിനെ ഫലകം നല്‍കി ആദരിച്ചു. മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി. മീനാഭവന്‍, ഗായത്രി എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി പി.വി. അജയകുമാര്‍, ട്രഷറര്‍ കെ.എന്‍. വാസുദേവന്‍, പി.ടി.എ പ്രസിഡന്റ് മനോജ്, മാതൃ സമിതി പ്രസിഡന്റ് രജിത പ്രകാശ്, സ്‌കൂള്‍ മാനേജര്‍ അഞ്ജലി ഗണേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
0 Comments