Breaking...

9/recent/ticker-posts

Header Ads Widget

മാന്‍ഹോളിന്റെ സുരക്ഷാ കവചം അപകട ഭീഷണിയാകുന്നു.



ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കോതനല്ലൂര്‍ ജംഗ്ഷന് സമീപം മാന്‍ഹോളിന്റെ സുരക്ഷാ കവചം അപകട ഭീഷണിയാകുന്നു. ഇരുമ്പുകവചം ടയറില്‍ കുത്തിക്കയറി പഞ്ചറാകുന്നതാണ് അപടങ്ങള്‍ക്ക് കാരണമാകുന്നത്. വാക്വം കണ്ടെയ്‌നറില്‍ മുപ്പത് ടണ്‍ സിമന്റുമായെത്തിയ കണ്ടെയ്‌നര്‍ ലോറിയുടെ  ടയറുകളും പൊട്ടി.  ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ഡ്രൈവര്‍ പറഞ്ഞു. റോഡിന്റെ ടാറിങ്ങിനും, ഫുട്പാത്തിനും ഇടയിലെ കാടുകയറിയ ഭാഗത്തെ മാന്‍ഹോള്‍  ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടാത്തതും, വാഹനങ്ങള്‍ അപകടം ഒഴിവാക്കുന്നതിനു സൈഡ് ഒതുക്കുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.




Post a Comment

0 Comments