കുടുംബശ്രീ ഓണം വിപണന മേളയ്ക്കും, വ്യവസായ വകുപ്പിന്റെ ഓണം എക്‌സ്‌പോയ്ക്കും തുടക്കമായി. തിരുനക്കര മൈതാനത്ത് നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷയായിരുന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ ബി ഗോപകുമാര്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ സിന്ധു ജയകുമാര്‍, വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ എം.വി ലൗലി, വ്യവസായ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍ രാഗേഷ്, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ കുടുംബശ്രീ, സിഡിഎസ് കൂട്ടായ്മകളുടേയും, ചെറുകിട വ്യവസായ യൂണിറ്റുകളുടേയും, സ്വയംതൊഴില്‍ സംരംഭകരുടേയും ഉല്‍പ്പന്നങ്ങളാണ് ഓണം മേളയില്‍ ലഭ്യമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 4 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
0 Comments