പുതുപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. പുതുപ്പള്ളി പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയിലും, അധികൃതരുടെ അനാസ്ഥയിലും പ്രതിഷേധിച്ചായിരുന്നു സമരം. പ്രതിഷേധ ധര്‍ണ മുന്‍ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നിബു ജോണ്‍, തോമസ് ചെറിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments