വ്യാപാരി വ്യവസായി സമിതിയുടെ 2022 ലെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലെ വ്യാപാരിക്ക് മെമ്പര്‍ഷിപ്പ് നല്കിക്കൊണ്ടാണ് ഉദ്ഘാടനം നടന്നത്. സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി എം.കെ സുഗതന്‍ , ജില്ലാ കമ്മറ്റി അംഗം ബിജു ജോസഫ് , ഏരിയ കമ്മിറ്റി അംഗങ്ങളായ എന്‍.ഡി സണ്ണി, രാധാകൃഷ്ണന്‍, സന്തോഷ് കുമാര്‍, സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments