Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്ത് കുടുംബശ്രീ-സി.ഡി.എസിന്റെ സ്‌നേഹ ബക്കറ്റ് പദ്ധതി



ഒരു നേരത്തെ ആഹാരം പോലും ലഭിക്കാത്തവര്‍ക്ക് കൈത്താങ്ങാവാന്‍ അതിരമ്പുഴ പഞ്ചായത്ത് കുടുംബശ്രീ-സി.ഡി.എസിന്റെ സ്‌നേഹ ബക്കറ്റ് പദ്ധതി. സഹജീവികളെ സ്‌നേഹിക്കാന്‍ മനസുള്ളവര്‍ക്ക് നിത്യോപയോഗ സാധനങ്ങളും, അവശ്യ വസ്തുക്കളും സ്‌നേഹ ബക്കറ്റില്‍ നിക്ഷേപിക്കാം. സ്‌നേഹ ബക്കറ്റിന്റെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന സുധീര്‍ നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷെബീന നിസാര്‍ അദ്ധ്യക്ഷയായിരുന്നു. ബേബിനാസ് അജാസ്, മേരി അമുദ, ജോസ് അമ്പലക്കുളം, ഷിമി സജി, ഷാജി ജോസഫ്, ബീന സണ്ണി, വിവിധ ജനപ്രതിനിധികള്‍, സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments