Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റായി സജി തടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു



അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റായി സജി തടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. അതിരമ്പുഴ പഞ്ചായത്ത് 3-ാം വാര്‍ഡ് മെമ്പര്‍ ആണ്. യുഡിഫിലെ മുന്‍ ധാരണ പ്രകാരം  പ്രസിഡന്റ്ായിരുന്ന ബിജു വലിയമല  രാജി വെച്ചതിനു തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗമായ സജി തടത്തിലിന്  17 വോട്ടുകള്‍ ലഭിച്ചു. യുഡിഫിലെ 15 ഉം, 2 സ്വതന്ത്രരുടേയും പിന്തുണയാണ് സജി തടത്തിലിന് ലഭിച്ചത്. എല്‍ഡിഎഫ്  സ്ഥാനാര്‍ഥി ജോസ് അഞ്ജലിക്ക് 5 വോട്ടുകള്‍ ലഭിച്ചു.  ജില്ലാ വ്യവസായി ഓഫീസര്‍ ലോറന്‍സ് മാത്യു റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു. ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് സജി തടത്തില്‍ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷികള്‍ പങ്കെടുത്ത അനുമോദന യോഗവും നടന്നു. സജി തടത്തില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.





Post a Comment

0 Comments